തിരുവനന്തപുരം: മുന്നൂറോളം കാടക്കോഴികളെ അജ്ഞാത ജീവി കടിച്ചു കൊന്നു. പുലര്‍ച്ചെയാണ് കാടക്കോഴികള്‍ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടത്.
അണ്ടൂര്‍കോണം തിരുവെള്ളൂര് കൈലാസ് നഗര്‍ ഉണ്ണിഭവനില്‍ മോഹനന്‍നായര്‍ വളര്‍ത്തിയ കോഴികളാണ് ചത്തത്.
മൂന്ന് കൂടുകളിലായിട്ടായിരുന്നു കോഴികളെ ഇട്ടിരുന്നത്. രാത്രിയില്‍ കൂട് തകര്‍ത്ത് അജ്ഞാത ജീവി ആക്രമണം നടത്തുകയായിരുന്നു. ശബ്ദമൊന്നും കേള്‍ക്കാതിരുന്നതിനാല്‍ വീട്ടുകാര്‍ സംഭവം അറിഞ്ഞില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: