സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പറവൂര്‍ ബൈക്കേര്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 15 ന് രാവിലെ 8 നു 250 പേര് പങ്കെടുക്കുന്ന സ്വാതന്ത്ര്യ ദിന സൈക്കിള്‍ റാലി നടന്നു. എംഎല്‍എ വി.ഡി. സതീശന് റാലി ഫ്ലാഗ് ഓഫ് ചെയ്തു.
സൈക്കിള്‍ സംസ്കാരം ജനങ്ങളില്‍ എത്തിക്കുക എന്ന സന്ദേശം നല്കി പറവൂര്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ നിന്നാരംഭിച്ച റാലി ഏഴു കിലോമീറ്റര്‍ താണ്ടി ചെറായി ബീച്ചില്‍ അവസാനിച്ചു
ക്ലബ് തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് റാലി നടത്തുന്നത്. 8 വയസുള്ള കുട്ടി മുതല്‍ 72 വയസുള്ള ആളുകള്‍ റാലിയില്‍ പങ്കെടുത്തു. 50 അംഗങ്ങള്‍ ഉള്ള പറവൂര്‍ ബൈക്കേഴ്സ് ക്ലബ് ഊട്ടി വാല്‍പ്പാറ മൂന്നാര്‍ വാഗമണ്‍ ശബരിമല വയനാട് ഇടുക്കി കുമളി തെന്മല കന്യാകുമാരി എന്നീ സ്ഥലങ്ങളില്‍ യാത്ര നടത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: