മുഹമ്മ: മണ്ണഞ്ചേരി ഗവ.ഹൈസ്ക്കൂള് സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഔഷധസസ്യ പ്രദര്‍ശനവും ഔഷധ സസ്യങ്ങളുടെ ഉപയോഗത്തെയും കുറിച്ച് ബോധവല്‍ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. മണ്ണഞ്ചേരി ഗവണ്മെന്റ് ആയുര്‍വ്വേദ ആശുപത്രിയിലെ ഡോ.ജയേഷ് ക്ലാസ്സെടുത്തു.
വിദ്യാര്‍ത്ഥികള്‍ക്ക് ഔഷധ സസ്യങ്ങള്‍ പരിചയപ്പെടുത്തുകയും ചെയ്തു.സ്ക്കൂള് ഹെഡ്മിസ്ട്രസ് സുജാതകുമാരി അദ്ധ്യക്ഷയായി. അദ്ധ്യാപകരായ കെ.പി.രാധാകൃഷ്ണന്, മോഹനം, ഹഫ്സ്, സയന്‍സ് ക്ലബ്ബ് കണ്‍വീനര്‍ വിധു എന്നിവര്‍ സംസാരിച്ചു. സരസ്വതിയമ്മ നന്ദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: