പയ്യാവൂര്‍: പാറക്കടവ് ഗ്രാമീണ വായനശാല ഗ്രന്ഥാലയം & സ്പോര്‍ട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി യുപി, ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സ്വാതന്ത്ര്യ സമരചരിത്ര ക്വിസ് മത്സരം സംഘടിപ്പിച്ചു. മത്സരത്തില്‍ യുപി വിഭാഗത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ യഥാക്രമം തോമസ് ജോസ് ഒട്ടക്കാട്ടില്‍, മാര്ട്ടിന് ഷാജു കല്ലറപുത്തന്പുരക്കല്, ബിന്നി ബിനോയ് ആക്കാട്ടുകുടിലില്‍ എന്നിവരും ഹൈസ്കൂള്‍ വിഭാഗത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ യഥാക്രമം ആര്‍ഷ എലിസബത്ത്, ജോസ് കുന്നക്കാട്ടുതടത്തില്‍ ,അയോണ മാത്യു ചേലമൂട്ടില്‍, ലിന്‍സ് സജി നാഗനാടിയില്‍ എന്നിവരും കരസ്ഥമാക്കി. അമ്മവായന പദ്ധതിയുടെ ഉദ്ഘാടനം ശ്രീകണ്ഠപുരം മുന്‍സിപ്പാലിറ്റി കൗണ്‍സിലര്‍ ലിസി ജോസഫ് പുഞ്ചയില്‍ കുടുംബശ്രീ അംഗങ്ങള്‍ക്ക് പുസ്തകം നല്കിക്കൊണ്ടു ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വായനശാല പ്രസിഡന്റ് റിന്‍സ് മാണി അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: