ആലക്കോട്: വായാട്ടുപറമ്പ് വൈസ്മെന്‍സ് ക്ലബ് ഒരുക്കിയ വൈസ് നിവാസിന്റെ ഉദ്ഘാടനവും ഭാരവാഹികളുടെ സ്ഥാനാരോഹണവും ഇന്ന് വൈകുന്നേരം 6.30ന് ബാലപുരം വൈസ് നിവാസ് ഹാളില്‍ നടക്കും. റീജിയണല്‍ ഡയറക്ടര്‍ സണ്ണി തെക്കേക്കര സമ്മേളനം ഉദ്ഘാടനം ചെയ്യും. ടി.എം.ജോസ് വൈസ് നിവാസ് ഉദ്ഘാടനം ചെയ്യും. ക്ലബ്ബ് പ്രസിഡണ്ട് ജോണി പറമ്പില്‍ അധ്യക്ഷതവഹിക്കും. കെ.എം.സ്കറിയാച്ചന്‍ ആമുഖ പ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: