മാഹി: മാഹി പണ്ഡിറ്റ് ദീന് ദയാല്‍ ഉപാധ്യായ ജന്മശതാബ്ദി ആഘോഷ സമിതിയുടെ ആഭിമുഖ്യത്തില്‍ മംഗലാപുരം ഒമേഗ ഹോസ്പിറ്റല്‍, ഹാര്‍ട്ട് സ്കാന്‍ ഫൗണ്ടേഷന് എന്നിവയുടെ സഹകരണത്തോടെ 20ന് സൗജന്യ ഹൃദ്രോഗ-പ്രമേഹ രോഗ നിര്‍ണ്ണയ ക്യാമ്പ് നടത്തും. പള്ളൂര്‍ ആലി ഹൈസ്കൂളില്‍ രാവിലെ 9 മുതല്‍ നടക്കുന്ന ക്യാമ്പ് ഡോ.വി.രാമചന്ദ്രന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. സത്യന് കുനിയില്‍ അധ്യക്ഷത വഹിക്കും. കെ.ജി.ബാബു മുഖ്യാതിഥിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: