ഏറ്റുമാനൂര്‍: പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനകത്ത് യാത്രക്കാര്‍ക്ക് നടക്കാന്‍ പോലുമാകാത്ത വിധം ചെളിവെള്ളം കെട്ടി യടത്ത് ബി.ജെ.പി.ഏറ്റുമാനൂര്മുന്സിപ്പല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വാഴ നട്ടു പ്രതിഷേധിച്ചു.നഗരസഭാ ഓഫീസ് പ്രവര്‍ത്തിക്കുന്നതിന്റെ മുന്‍വശത്താണ് ബസ് സ്റ്റാന്‍ഡ്. 35 കൗണ്‍സലര്‍മാര്‍ ദിവസവും കാണുന്ന സ്ഥലം ,ബസ് സ്റ്റാന്‍ഡിലേക്ക് അമിത വേഗത്തില്‍ വരുന്ന ബസ് കെട്ടികിടക്കുന്ന ചെളിവെള്ളത്തില്‍ കയറി വെള്ളം തെറിക്കാതിരിക്കാന്‍ ഓടി മറയുന്ന യാത്രക്കാര്‍ .സ്റ്റാന്‍ഡിന്റെ ഒരു ഭാഗം പൂര്‍ണമായും ചെളിയായി വന്‍കുഴികളായി രുപപ്പെട്ടിരിക്കുന്നു ‘ ഈ കുഴികളില്‍ ചാടി ബൈക്ക് യാത്രക്കാര്‍ സ്ഥിരമായി മറിയുന്നു.ബസ് സ്റ്റാന്‍ഡിലെ സ്റ്റാളുകളുടെ പുറകുവശത്ത് നാലടിയോളം വെള്ളം കെട്ടികിടക്കുന്നു. മാലിന്യങ്ങള്‍ ഒഴുകി ഈച്ചയാര്‍ത്തു ചീഞ്ഞുനാറുന്നു .അധികാരികള്‍ യാതൊന്നും ശ്രദ്ധിക്കുന്നില്ല. ജന്മഭൂമി ഇതിനു മുന്‍പും ഈ വാര്‍ത്ത ചെയ്ത താണ്.ഇതിന് ഉടന്‍ പരിഹാരം നടത്തിയില്ലങ്കില്‍ ശക്തമായ സമരപരിപാടികള്‍ നടത്തുമെന്ന് ബി.ജെ.പി.നഗരസഭാ പ്രസിഡന്റ് സുരേഷ് നായര്‍ ,മഹേഷ് എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: