ചെറുപുഴ: മാത്തില്‍ ഗവണ്മെന്റ് ഹയര്‍സെക്കന്ററി സ്കള് എന്‍എസ്എസ് യൂണിറ്റ് സ്വാതന്ത്ര്യദിനത്തില്‍ വിമുക്തഭടന്മാരെ ആദരിച്ചുകൊണ്ട് വന്ദനം പരിപാടി സംഘടിപ്പിച്ചു. പ്രിന്‍സിപ്പല്‍ ഐ.സി.ജയശ്രീ പരിപാടി ഉദ്ഘാടനം ചെയ്തു. വായു സേനയില്‍ നിന്നും വിരമിച്ച ഫ്ലൈറ്റ് സിഗ്നലര്‍ പി.കെ.മാധവന്, രാജേന്ദ്രന് നരിക്കോട്, കരസേനയില്‍ നിന്നും വിരമിച്ച ആര്.രാമചന്ദ്രന് എന്നിവര്‍ സേനയിലെ അനുഭവങ്ങള്‍ കുട്ടികളുമായി പങ്കുവച്ചു. അധ്യാപകരായ പ്രേമചന്ദ്രന്, അശോകന്, വിദ്യാര്‍ത്ഥികളായ ധീരജ്, ശ്രീനാഥ്, അശ്വതി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: