രാജാക്കാട്: വര്‍ക്ക്ഷോപ്പ് ജീവനക്കാരനെ വര്‍ക്ക് ഷോപ്പില്‍കയറി മര്‍ദ്ദിച്ചു.രാജാക്കാട് സ്വദേശി സുമേഷിനാണ് മര്‍ദ്ദനമേറ്റത്. വാഹനം നന്നാക്കാന്‍ എത്തിയാളുമായി ഉണ്ടായ തര്‍ക്കത്തെത്തുടര്‍ന്നാണ് ഗുണ്ടകളെത്തി ഇയാളെ മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ പല്ല് അടന്ന് പോകുകയും മുഖത്തും തലയ്ക്കും സാരമായി പരിക്കേല്‍ക്കുകയും ചെയ്തു. സുമേഷ് രാജാക്കാട്ടിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അക്രമികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളികള്‍ പ്രതിഷേധ പ്രകടനം നടത്തി.രാജാക്കാട് പോലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: