തിരുവനന്തപുരം: കൊലയാളി ഗെയിം ബ്ലൂവെയിലിനെ തടയാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ഗെയിം വ്യാപിക്കുന്നത് തടയുമെന്ന കേന്ദ്രസര്‍ക്കാരിന്റെ നിലപാടിനെ മുഖ്യമന്ത്രി സ്വാഗതം ചെയ്തു.
സൈബര്‍ സെല്ലും സൈബര്‍ ഡോമും ശക്തമായി ഇടപെടുന്നുണ്ട്. സൈബര്‍ ഇടങ്ങളില്‍ ജാഗ്രതയും വിവേകവും സൃഷ്ടിക്കാന്‍ എല്ലാവരും മുന്നോട്ടുവരണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ബ്ലൂവെയില്‍ വ്യാപിക്കുന്നത് തടയാന്‍ കേന്ദ്ര ഐടി വകുപ്പ് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.
ഈ ഗെയിം നിരോധിച്ച് ഇന്റര്‍നെറ്റില്‍ ലഭ്യമല്ലാതാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചിരുന്നു. ഇതിനോട് അനുകൂലമായി കേന്ദ്രസര്‍ക്കാര്‍ പ്രതികരിച്ചതില്‍ സന്തോഷമുണ്ടെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: