കണ്ണൂര്‍: ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് യൂനിറ്റിന് സമീപം തീപിടിത്തം. ഇന്നലെ രാവിലെ 12 മണിയോടെയാണ് അഗ്നിപടര്‍ന്നത്. ഡയാലിസിസ് യൂനിറ്റിന്റെ യുപിഎസ് പ്രവര്‍ത്തിക്കുന്ന റൂമിലെ കേബിളുകള്‍ക്കാണ് തീപിടിച്ചത്. ആശുപത്രി ജീവനക്കാര്‍ ഫയര്‍ഫോഴ്സിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്സ് സംഘം സ്ഥലത്തെത്തി തീയണച്ചു. തലനാരിഴക്കാണ് വന്‍ ദുരന്തം ഒഴിവായത്. യുപിഎസ് റൂമിന് സമീപത്താണ് ഡയാലിസിസ് യൂനിറ്റും ഓപ്പറേഷന് തീയറ്ററും പ്രവര്‍ത്തിക്കുന്നത്. ലീഡിങ് ഫയര്മാന് ഭക്തവത്സലന്, ഫയര്മാന്മാരായ മനോജ്, നിജില്‍, രമേശ്, വിനീഷ്, ഉണ്ണികൃഷ്ണന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: