ഇരിട്ടി: വെങ്ങിണിശ്ശേരി ബാലകൃഷ്ണന് നമ്പ്യാര്‍ എഴുതി കൈരളി ബുക്ക്സ് പ്രസിദ്ധീകരിക്കുന്ന ‘മുഴക്കുന്ന് ശ്രീ മൃദംഗ ശൈലേശ്വരി ക്ഷേത്രം അറിഞ്ഞതും അറിയേണ്ടതും’ പുസ്തകത്തിന്റെ പ്രകാശനം 20 ന് ക്ഷേത്ര സന്നിധിയില്‍ നടക്കും. രാവിലെ 10.30ന് നടക്കുന്ന ചടങ്ങില്‍ പ്രശസ്ത ചിത്രകാരന് കെ.കെ.മാരാര്‍ പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിക്കും. റിട്ട. സംസ്കൃതം പ്രൊഫസ്സര്‍ കെ.എച്ച്.സുബ്രഹ്മണ്യന്, തലശേരി മുന്‍സിപ്പാലിറ്റി മുന്‍ ചെയര്പേഴ്സ്ന് പി.കെ.ആശ, ക്ഷേത്രം എക്സിക്യട്ടീവ് ഓഫീസര്‍ അജിത്ത് പറമ്പത്ത് തുടങ്ങി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: