കണ്ണൂര്‍: ഈ വര്‍ഷത്തെ റവന്യൂ ജില്ലാ ടിടിഐ കലോത്സവത്തിന്റെ സ്റ്റേജിനങ്ങള്‍ ഇന്ന്(ആഗസ്ത് 17) കണ്ണൂര്‍ ഗവ.ടിടിഐ(മെന്‍), ശിക്ഷക് സദന് എന്നീ വേദികളിലുമായി നടക്കും. ലളിതഗാനം, മാപ്പിളപ്പാട്ട്, മോണോ ആക്ട്, പ്രഭാഷണം, പദ്യംചൊല്ലല്‍, പ്രസംഗം, സംഘഗാനം എന്നീ ഇനങ്ങളിലായി 10 ഗവ;/എയ്ഡഡ്/അണ് എയ്ഡഡ് ടിടിഐ കളില്‍ നിന്ന് 200 ഓളം പ്രൈമറി അധ്യാപക വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. അധ്യാപക ദിനാഘോഷത്തോടനുബന്ധിച്ച് അധ്യാപകര്‍ക്കുളള ലളിതഗാനം, കവിയരങ്ങ്, സംഘഗാനം എന്നീ ഇനങ്ങളിലും മത്സരങ്ങള്‍ ഈ വേദിയില്‍ നടക്കും. രാവിലെ 10 മണിക്ക് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്മാന് കെ.പി.ജയബാലന്‍ മാസ്റ്ററുടെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് കലോത്സവം ഉദ്ഘാടനം ചെയ്യും. രചനാ മത്സരങ്ങള്‍ ഇതിനകം പൂര്‍ത്തിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: