കണ്ണൂര്‍: 71-ാംസ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂര്‍ പോലീസ് മൈതാനിയില്‍ മന്ത്രി കെ.കെ.ശൈലജ പതാക ഉയര്‍ത്തി. സ്വാതന്ത്യം ലഭിച്ചതിനു ശേഷമുള്ള 70 വര്‍ഷങ്ങള്‍ക്കിടയില്‍ വലിയ നേട്ടങ്ങള്‍ രാജ്യം കൈവരിച്ചുവെന്ന് അവര്‍ സ്വതന്ത്ര്യദിന സന്ദേശത്തില്‍ പറഞ്ഞു.
മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം എന്ന പ്രഖ്യാപനവും മന്ത്രി നിര്‍വഹിച്ചു. മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിന് അര്‍ഹരായവര്‍ക്ക് മന്ത്രി ചടങ്ങില്‍ മെഡലുകള്‍ വിതരണം ചെയ്തു. പികെ ശ്രീമതി എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ്, മേയര്‍ ഇ.പി.ലത, ഐ.ജി മഹിപാല്‍ യാദവ്, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി, എസ്പി ജി.ശിവവിക്രം, ഡെപ്യൂട്ടി മേയര്‍ പി.കെ.രാഗേഷ്, സബ് കലക്ടര്‍ എസ്.ചന്ദ്രശേഖര്‍, അസി.കലക്ടര്‍ ആസിഫ് കെ.യൂസഫ്, ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
സെറിമോണിയല്‍ പരേഡില്‍ കെഎപി, ലോക്കല്‍ പൊലീസ്, വനിതാപോലീസ്, എക്സൈസ്, ജയില്‍ വകുപ്പുകളുടെയും എന്‍സിസി, ജൂനിയര്‍ റെഡ്ക്രോസ്, സക്ൗട്ട് ആന്റ് ഗൈഡ്സ്, സ്റ്റുഡന്റ്സ് പൊലീസ് വിഭാഗങ്ങളുടെയും പ്ലാറ്റൂണുകള്‍ അണിനിരന്നു. കെഎപി നാലാം ബറ്റാലിയന്, ആര്‍മി പബ്ലിക് സ്കൂള്‍, ഡിഎസ്സി കണ്ണൂര്‍ എന്നീ ടീമുകളുടെ ബാന്റ് വാദ്യം ചടങ്ങിന് താളക്കൊഴുപ്പേകി.
പരേഡില്‍ പൊലീസ്, എക്സൈസ്, ജയില്‍ എന്‍സിസി സ്റ്റുഡന്റ് പൊലീസ്, സ്കൗട്ട്സ് – ഗൈഡ്സ് – റെഡ്ക്രോസ് ബോയ്സ് – റെഡ്ക്രോസ് ഗേള്‍സ് – ബാന്റ് ട്രൂപ്പുകള്‍- എന്നിവര്‍ അണിനിരന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: