ഹോം » പ്രാദേശികം » എറണാകുളം » 

അപാകതകള്‍ പരിഹരിക്കണം

August 17, 2017

കൊച്ചി: കേരള നോണ്‍ ജേര്‍ണലിസ്റ്റ് പെന്‍ഷനേഴ്‌സ് യൂണിയന്റെ ജില്ലാ സമ്മേളനം പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍ മുടങ്ങാതെ ലഭിക്കണമെന്ന്  കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കെഎസ്ടിഎ ഹാളില്‍ നടന്ന സമ്മേളനം ജനറല്‍ സെക്രട്ടറി വി. ബാലഗോപാലന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.ആര്‍. കനകന്‍ അധ്യക്ഷനായി. സെക്രട്ടറി കെ.എന്‍. ലതാനാഥന്‍ പ്രവര്‍ത്തനറിപ്പോര്‍ട്ടും ട്രഷറര്‍ എം.കെ. വേണുഗോപാല്‍ വരവ്  ചെലവ് കണക്കും അവതരിപ്പിച്ചു. കെ.എക്‌സ്. ജോണ്‍, എം.ആര്‍. സുകുമാരന്‍, സി.ഇ. മോഹനന്‍, കെ. നന്ദകുമാര്‍, ആര്‍. ഡോണ്‍ബോസ്‌കോ വാസു, എം.എം. ജോസഫ് എന്നിവര്‍ സംസാരിച്ചു. അവശത അനുഭവിക്കുന്ന അംഗങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായി ഒരു വെല്‍ഫെയര്‍ ഫണ്ട് രൂപീകരിക്കുവാനും തീരുമാനിച്ചു. പുതിയ ഭാരവാഹികളായി പി.ആര്‍. കനകന്‍ ജില്ലാ പ്രസിഡന്റ്, സി.ഇ. മോഹനന്‍ സെക്രട്ടറി, എം.കെ. വേണുഗോപാല്‍ ട്രഷറര്‍ എന്നിവരുള്‍പ്പെടുന്ന 17 അംഗ കമ്മറ്റിയെയും തെരഞ്ഞെടുത്തു.

Related News from Archive
Editor's Pick