പള്‍സര്‍ സുനിയുടെ റിമാന്‍ഡ് നീട്ടി

Wednesday 16 August 2017 11:24 pm IST

  കൊച്ചി: ആറുവര്‍ഷം മുമ്പ് നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പള്‍സര്‍ സുനിയുടെ റിമാന്‍ഡ് നീട്ടി. 30വരെയാണ് റിമാന്‍ഡ് നീട്ടി എറണാകുളം എസിജെഎം കോടതി ഉത്തരവായത്. ജയില്‍ നിന്ന് സുഹൃത്തുക്കളെ മൊബൈല്‍ ഫോണില്‍ വിളിച്ച കേസിലും റിമാന്‍ഡ് നീട്ടി. ഇതേത്തുടര്‍ന്ന് സുനിയെ അങ്കമാലി കോടതിയില്‍ ഹാജരാക്കാനായില്ല.  നിര്‍മ്മാതാവ് എം. രഞ്ജിതില്‍ നിന്ന് പോലീസ് മൊഴി രേഖപ്പെടുത്തി.ബുധനാഴ്ച രാവിലെ എറണാകുളം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ മാഡം ആരെന്ന് അങ്കമാലിയില്‍ വച്ച് പറയുമെന്ന് സുനികുമാര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സുനിയെ ഹാജരാക്കാതിരുന്നതില്‍ ഗൂഡാലോചനയുണ്ടെന്നും സുനിയുടെ മൊഴി രേഖപ്പെടുത്തണമെന്നാവശ്യപ്പെട്ട് അപേക്ഷ നല്‍കുമെന്നും സുനിയുടെ അഭിഭാഷകന്‍ ബി.എ. ആളൂര്‍ പറഞ്ഞു. എന്നാല്‍ മറ്റൊരു കേസില്‍ എറണാകുളം സിജെഎം കോടതിയില്‍ സുനിയെ ഹാജരാക്കിയതിനാലാണ് അങ്കമാലി കോടതിയില്‍ ഹാജരാക്കാതിരുന്നതെന്നാണ് സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ എ. സുരേശന്‍ പറഞ്ഞു. നടിയെ അക്രമിച്ച കേസില്‍ സുനി ഒഴികെ കേസിലെ മറ്റ് പ്രതികളെയാണ് ബുധനാഴ്ച അങ്കമാലി കോടതിയില്‍ ഹാജരാക്കിയത്. ആലുവ പോലീസ് ക്ലബ്ബില്‍ എം. രഞ്ജിതിന്റെ മൊഴിയെടുത്തു.