ന്യൂദല്‍ഹി: ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നെന്ന സംശയത്തെ തുടര്‍ന്ന് ചൈനീസ് മൊബൈല്‍ കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നോട്ടീസ് അയച്ചു. വിവോ, ഒപ്പോ, ഷവോമി തുടങ്ങി 21 ചൈനീസ് മൊബൈല്‍ കമ്പനികള്‍ക്കാണ് നോട്ടീസ് അയച്ചത്.
സ്മാർട്ട്ഫോണിൽ സൂക്ഷിക്കുന്ന സന്ദേശങ്ങളും മൊബൈല്‍ നമ്പറുകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ചോര്‍ത്തുന്നു എന്ന സംശയം ഉയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി. ആഗസ്റ്റ് 28 ന് മുന്‍പ് മറുപടി നല്‍കണം. മറുപടി ലഭിച്ച ശേഷം അധികൃതര്‍ പരിശോധന നടത്തും.
പരിശോധനയില്‍ നിയമലംഘനം ബോധ്യപ്പെട്ടാല്‍ പിഴയുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും. ആപ്പിള്‍, സാംസങ്ങ് എന്നീ കമ്പനികള്‍ക്കും കേന്ദ്ര ഐടി മന്ത്രാലയം നോട്ടീസ് അയച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: