ന്യൂദല്‍ഹി: ത്രിവര്‍ണ പതാകയുടെ നിറത്തിലുള്ള ദുപ്പട്ട അണിഞ്ഞ ബോളിവുഡ് നടി പ്രിയങ്ക ചോപ്രയ്ക്കെതിരെ സമൂഹമാധ്യമത്തില്‍ പ്രതിഷേധം.
സ്വാതന്ത്ര്യദിനത്തില്‍ താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ക്ലിപ്പാണ് വിവാദത്തിന് കാരണമായത്. ദേശീയ പതാകയെ അപമാനിച്ചതിന് താരം മാപ്പു പറയണമെന്നാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന ആവശ്യം.
ത്രിവര്‍ണ പതാകയെ അപമാനിച്ച പ്രിയങ്ക തിരികെ യുഎസിലേക്ക് മടങ്ങി പോകണമെന്നും ആളുകള്‍ ആവശ്യപ്പെടുന്നുണ്ട്. ഇതിനിടെ താരത്തെ അനുകൂലിച്ചും ചിലര്‍ രംഗത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: