ഹോം » കേരളം » 

കമല്‍ഹാസന് മാനസിക രോഗമെന്ന് തമിഴ്‌നാട് മന്ത്രി

വെബ് ഡെസ്‌ക്
August 17, 2017

ചെന്നൈ: എടപ്പാടി കെ. പളനിസ്വാമി സര്‍ക്കാരിനെതിരേ നിരന്തരം അഴിമതിയാരോപണം ഉയര്‍ത്തുന്ന ഉലക്‌നായകന്‍ കമല്‍ഹാസനെ പരിഹസിച്ച് തമിഴ്‌നാട് റവന്യൂമന്ത്രി ആര്‍.ബി. ഉദയകുമാര്‍. കമല്‍ഹാസന് മാനസിക രോഗമാണെന്നാണ് ഉദയകുമാര്‍ പരിഹസിച്ചത്.

എന്തെക്കെയോ ജനങ്ങളോട് പറയണമെന്ന് കമല്‍ ആഗ്രഹിക്കുന്നു. പക്ഷേ, എങ്ങനെ പറയണമെന്ന് അദ്ദേഹത്തിന് അറിയില്ല. താരത്തിന് മാനസിക രോഗം കാണമെന്നാണ് കരുതുന്നതെന്നും കുമാര്‍ പറഞ്ഞു.

സ്വാതന്ത്ര്യദിനസന്ദേശത്തില്‍ കമല്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചിരുന്നു. അഴിമതി നിറഞ്ഞ സര്‍ക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രി പളനിസ്വാമിയുടെ രാജി ആരും ആവശ്യപ്പെടാത്തത് എന്താണെന്നും കമല്‍ ചോദിച്ചിരുന്നു.

ഡിഎംകെ മുഖപത്രമായ മുരശൊലിയുടെ 75-ാം വാര്‍ഷികാഘോഷ പരിപാടിയില്‍ പങ്കെടുത്ത കമല്‍ ഡിഎംകെയില്‍ ചേരുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. കഴിഞ്ഞാഴ്ച നടന്ന പരിപാടിയില്‍ രജനീകാന്തിനും ഡിഎംകെ വര്‍ക്കിംഗ് പ്രസിഡന്റ് എം.കെ. സ്റ്റാലിനുമൊപ്പം കമല്‍ഹാസന്‍ വേദി പങ്കിട്ടിരുന്നു.

Related News from Archive
Editor's Pick