കേസെടുക്കേണ്ടത്, സ്വാതന്ത്ര്യദിനാഘോഷം അട്ടിമറിച്ചവര്‍ക്കെതിരെ

Thursday 17 August 2017 2:08 pm IST

കൊച്ചി: സ്വാതന്ത്ര്യ ദിനത്തില്‍ സ്‌കൂളില്‍ പതാക ഉയര്‍ത്തിയ മോഹന്‍ ഭാഗവതിന് എതിരെയല്ല മറിച്ച് സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ അട്ടിമറിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെയാണ് കേസ് എടുക്കേണ്ടതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. അര്‍ദ്ധരാത്രിയില്‍ ഗൂഢാലോചന നടത്തിയ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതനും കളക്ടറും എസ്പിയും അടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കണം. ഇതില്‍ കേന്ദ്രഏജന്‍സികള്‍ അടിയന്തരമായി ഇടപെടണമെന്നും സുരേന്ദ്രന്‍ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു. സ്വാതന്ത്ര്യദിനാഘോഷം അട്ടിമറിക്കുന്നതും അതിനോട് അനാദരവ് കാണിക്കുന്നതും കുറ്റമാണെന്നും കശ്മീരില്‍ ഇത്തരം നീക്കങ്ങള്‍ക്കെതിരെ എല്ലാവര്‍ഷവും കേസെടുക്കാറുണ്ടെന്നും സുരേന്ദ്രന്‍ ഫെയ്‌സ് ബുക്ക് കുറിപ്പില്‍ പറയുന്നു. ഫെയ്സ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം   https://www.facebook.com/KSurendranOfficial/posts/1450892184995413