ദല്‍ഹി ഹൈക്കോടതിയില്‍ ബോംബ് ഭീഷണി

Thursday 17 August 2017 2:38 pm IST

ന്യൂദല്‍ഹി: ദല്‍ഹി ഹൈക്കോടതിയില്‍ ബോംബ് ഭീഷണി. ദല്‍ഹി പോലീസിനു ലഭിച്ച അജ്ഞാത ഫോണ്‍ കോളിലൂടെയാണ് ഭീഷണി മുഴക്കിയത്. കോടതി വളപ്പില്‍ ബോംബ് വെച്ചിട്ടുണ്ടെന്നും ഒരു മണിക്കൂറിനുള്ളില്‍ സ്ഫോടനം നടക്കുമെന്നായിരുന്നു ഭീഷണി. ബോംബ് സ്ക്വാഡിന്റെ നേതൃത്വത്തില്‍ പോലീസും അഗ്നിശമന സേനയും കോടതിയിലും പരിസരത്തും തിരച്ചില്‍ നടത്തിയെങ്കിലും സംശയകരമായി ഒന്നും കണ്ടെത്താനായില്ല. പ്രദേശത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.