കൊച്ചി: കൊച്ചിയില്‍ പ്രമുഖ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടി രമ്യാ നമ്പീശനെ അന്വേഷണസംഘം ചോദ്യം ചെയ്തു. ആലുവ പോലീസ് ക്ലബില്‍ വച്ച് എഡിജിപി: ബി.സന്ധ്യയുടെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യല്‍. രാവിലെ പത്തുമണി മുതല്‍ ആരംഭിച്ച മൊഴിയെടുപ്പ് ഉച്ചയ്ക്ക് 12.30നാണ് അവസാനിച്ചത്.
തൃശൂരില്‍ നിന്നും രമ്യാ നമ്പീശന്റെ കൊച്ചിയിലെ വീട്ടിലേക്ക് വരുമ്പോഴാണ് നടിയെ പള്‍സര്‍ സുനിയും സംഘവും തട്ടിക്കൊണ്ടു പോയി ആക്രമിച്ചത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയുന്നതിന് വേണ്ടിയായിരുന്നു രമ്യയെ പോലീസ് ചോദ്യം ചെയ്തത്. ആക്രമണത്തിന് ശേഷവും കുറച്ച് ദിവസം നടി തങ്ങിയതും രമ്യയ്ക്കൊപ്പമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: