ഹോം » ഭാരതം » 

‘ലൗ ജിഹാദ്’ ഭീകരതയുടെ മറ്റൊരു മുഖം; സുബ്രഹ്മണ്യൻ സ്വാമി

വെബ് ഡെസ്‌ക്
August 17, 2017

ന്യൂദൽഹി: ‘ലൗ ജിഹാദ്’ എന്നത് ഭീകരവാദത്തിന്റെ മറ്റൊരു മുഖമാണെന്ന് മുതിർന്ന ബിജെപി നേതാവും രാജ്യസഭാ എംപിയുമായ സുബ്രഹ്മണ്യൻ സ്വാമി. ലൗ ജിഹാദ് പോലുള്ള ദുഷിപ്പുകൾ ദേശീയ അന്വേഷണ ഏജൻസികൾ(എൻഐഎ) അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

‘ലൗ ജിഹാദ്’ എന്നത് ഭീകരവാദത്തിന്റെ മറ്റൊരു മുഖമാണ്, ഇത്തരക്കാർ ലൗ ജിഹാദിന്റെ മറവിൽ നിരവധി പേരെ ഭീകരവാദത്തിലേക്ക് തള്ളിയിടുന്നു. ഇത്തരക്കാരുടെ പിടികളിൽ അകപ്പെടുന്നത് കൂടുതലും പെൺകുട്ടികളാണെന്ന് സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു. ഇത്തരക്കാർ പാവപ്പെട്ട പെൺകുട്ടികളെ പ്രലോഭിപ്പിക്കുകയും തുടർന്ന് അവരെ വശപ്പെടുത്തി ഫോട്ടോകൾ മറ്റും പകർത്തി ഭീഷണിപ്പെടുത്തുകയാണെന്നും സ്വാമി കുറ്റപ്പെടുത്തി.

പിടിയിലാകുന്ന പെൺകുട്ടികൾ ഒടുവിൽ ഇസ്ലാം മതം സ്വീകരിക്കുകയും ഇറാഖിലേക്കും സിറിയയിലേക്കും ഭീകര പ്രവർത്തനങ്ങൾക്കായി പോകുകയും ചെയ്യുന്നു. അടുത്തിടെ ഇത്തരത്തിൽ ഒരു പെൺകുട്ടി ഐഎസിൽ അംഗമായിരുന്നു. ഇത് എൻഐഎ അന്വേഷിക്കണം- സ്വാമി പറഞ്ഞു.

Related News from Archive
Editor's Pick