പാക് വിമാനം തകര്‍ന്നു വീണു

Thursday 17 August 2017 3:59 pm IST

  ലാഹോര്‍: പരിശീലന പറക്കലിനിടെ പാക് വിമാനം തകര്‍ന്നു വീണു. പാക്കിസ്ഥാന്‍ വ്യോമസേനയുടെ പരിശീലന വിമാനമാണ് പഞ്ചാബ് പ്രവിശ്യയിലെ സര്‍ഗോദയില്‍ തകര്‍ന്നു വീണത്. യന്ത്രതകരാറായിരുന്നു എഫ്7 പിജി മോഡല്‍ വിമാനത്തിന്റെ അപകട കാരണം. തലനാരിഴയ്ക്കാണ് പൈലറ്റ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. യന്ത്രതകരാറിനെ തുടര്‍ന്നു ഓഗസ്റ്റ് എട്ടിന് പാക്കിസ്ഥാന്‍ വ്യോമസേനയുടെ എഫ്7 വിമാനം തകര്‍ന്നിരുന്നു. 2002 മുതലാണ് പാക്കിസ്ഥാന്‍ എഫ്7പിജി വിമാനങ്ങള്‍ പരിശീലനത്തിനായി ഉപയോഗിച്ചു തുടങ്ങിയത്. കഴിഞ്ഞ 15 വര്‍ഷത്തിനുള്ളില്‍ 11 വിമാനങ്ങളാണ് സേനയ്ക്കു നഷ്ടമായത്.