ഹോം » കേരളം » 

പി.സി. ജോര്‍ജിന്റെ മൊഴിയെടുക്കാന്‍ വനിതാ കമ്മീഷന് അനുമതി

വെബ് ഡെസ്‌ക്
August 17, 2017

തിരുവനന്തപുരം: ആക്രമണത്തിന് ഇരയായ നടിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ പൂഞ്ഞാര്‍ എം.എല്‍.എ പി.സി. ജോര്‍ജിന്റെ മൊഴി രേഖപ്പെടുത്താന്‍ സംസ്ഥാന വനിതാ കമ്മീഷന് നിയമസഭാ സ്പീക്കര്‍ അനുമതി നല്‍കി. സംഭവത്തില്‍ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയും എം.എല്‍.എയുടെ മൊഴി രേഖപ്പെടുത്താന്‍ അനുവാദം വേണമെന്ന് സ്പീക്കറോട് ആവശ്യപ്പെടുകയുമായിരുന്നു.

നിയമപരമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ തടസമില്ലെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ വനിതാ കമീഷനെ അറിയിക്കുകയായിരുന്നു. കമീഷനെയും അധ്യക്ഷയെയും അപമാനിക്കുന്ന വിധം എം.എല്‍.എ നടത്തുന്ന പരാമര്‍ശങ്ങളിലുള്ള അതൃപ്തിയും കമീഷന്‍ സ്പീക്കറെ രേഖാമൂലം അറിയിച്ചു.

ഈ പ്രശ്‌നത്തില്‍ നടപടി വേണമെന്നും സഭാതലത്തില്‍ പരാമര്‍ശിക്കണമെന്നും കമീഷന്‍ സ്പീക്കറോട് അഭ്യര്‍ഥിച്ചിരുന്നു. വനിതാ കമീഷന്‍ ഡയറക്ടര്‍ ആണ് ജോര്‍ജിന്റെ മൊഴിയെടുക്കുന്നത്.

Related News from Archive
Editor's Pick