പഴയങ്ങാടി: വാടക ക്വാര്‍ട്ടേഴ്സില്‍ പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ ആന്ധ്രാ സ്വദേശിയായ 22കാരന് അറസ്റ്റിലായി. വി.വി.റോഡിന് സമീപമുള്ള ആന്ധ്രാ കോളനിയിലായിരുന്നു സംഭവം. ആന്ധ്രാ സ്വദേശിയും കക്ക, കല്ലുമ്മക്കായ വ്യാപാരിയുമായ എസ്.ഷഫീക്ക് (22)നെയാണ് പഴയങ്ങാടി പോലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ മൂന്ന് മാസത്തിലേറെയായി തന്നെ നിരന്തരം പീഡിപ്പിക്കുന്നതായി പെണ്‍കുട്ടിയുടെ പരാതിയിലാണ് അറസ്റ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: