തളിപ്പറമ്പ്: നിര്‍ത്തിയിട്ട ടൂറിസ്റ്റ് ബസ്സില്‍ കവര്‍ച്ച നടത്തിയ വിദ്യാര്‍ത്ഥികള്‍ അറസ്റ്റിലായി. കഴിഞ്ഞ 7ന് ബക്കളം ജംഗ്ഷനില്‍ നിര്‍ത്തിയിട്ട സ്വകാര്യ ബസ്സില്‍ നിന്നും അരലക്ഷത്തോളം രൂപ വിലവരുന്ന മ്യൂസിക് സിസ്റ്റവും ലൈറ്റുകളും മോഷ്ടിച്ച സംഭവത്തിലാണ് രണ്ടുവിദ്യാര്‍ത്ഥികള്‍ അറസ്റ്റിലായത്. കുറ്റിക്കോല്‍ പഴയ ടോള്‍ ബൂത്തിന് സമീപത്തെ ബന്ധുക്കള്‍ കൂടിയായ ഐടിഐ വിദ്യാര്‍ത്ഥിയും പ്ലസ്ടുവിദ്യാര്ത്ഥിയുമാണ് പിടിയിലായിട്ടുള്ളത്. തൊട്ടടുത്ത വ്യാപാര സ്ഥാപനത്തിലെ സിസിടിവിയില്‍ പതിഞ്ഞ ക്യാമറാ ദൃശ്യത്തില്‍നിന്നാണ് മോഷ്ടാക്കളെ തിരിച്ചറിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: