പയ്യന്നൂര്‍: ശസ്ത്രക്കിയക്കിടെ യുവതി മരിച്ചു. പരിയാരം മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. ഇതില്‍ രോഷാകുലരായ നാട്ടുകാര്‍ മണിക്കൂറുകളോളം മെഡിക്കല്‍ കോളേജ് പ്രവര്‍ത്തനം സ്തംഭിപ്പിച്ചു. പരിയാരം സെന്ററിലെ ഓട്ടോ ഡ്രൈവര്‍ ഇടവന്‍ ചിറമ്മല്‍ ചന്ദ്രന്റെ ഭാര്യ പ്രിത (35) ആണ് ഇന്നലെ രാവിലെ മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രീതയെ വ്യാഴാഴ്ച ഓപ്പറേഷന് വിധേയമാക്കിയിരുന്നു.
ചൊവ്വാഴ്ച ഡിസ്ചാര്‍ജ്ജ് ചെയ്ത് മവീട്ടിലേക്ക് പോയ ഇവര്‍ക്ക് വയറുവേദന അനുഭവപ്പെടുകയും വയറ് വീര്‍ത്തുവരികയും ചെയ്തതിനെ തുടര്‍ന്ന് ബുധനാഴ്ച രാവിലെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ശസ്ത്രക്രിയക്ക് വിധേയമാക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് യുവതി മരിച്ചത്. വെള്ളാവിലെ തെക്കേടത്ത് നാരായണന്-ജാനകി ദമ്പതികളുടെ മകളാണ് പ്രീത. ഇവര്‍ക്ക് എട്ട് മാസം പ്രായമായ ശിവദ എന്ന കുട്ടിയുമുണ്ട്. സഹോദരന് പ്രദീപന്. സംഭവത്തില്‍ പരിയാരം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പരിയാരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് വിധേയമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: