കണ്ണൂര്‍: ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍ പൈതല്‍മല പൊട്ടന് പ്ലാവ് സെന്റ് ജോസഫ് ചര്‍ച്ച് മുതല്‍ പൈതല്‍ റിസോര്‍ട്ട് വരെ നടത്തുന്ന വെര്‍ട്ടിക്കല്‍ മാരത്തോണ്‍ 19 ന് രാവിലെ 9 മണിക്ക് കെ സി ജോസഫ് എം എല്‍ എ യുടെ സാന്നിധ്യത്തില്‍ ഇന്ത്യന്‍ ഫുട്ബോള്‍ പ്ലയര്‍ സി കെ വിനീത് ഫ്ളാഗ് ഓഫ് ചെയ്യും. സമാപന സമ്മേളനത്തില്‍ പി.കെ.ശ്രീമതി . എംപി, കണ്ണൂര്‍ റേഞ്ച് ഐ ജി മഹിപാല്‍ യാദവ്, ജില്ലാ പൊലീസ് ചീഫ് ജി ശിവവിക്രം എന്നിവര്‍ സമ്മാന വിതരണം നിര്‍വഹിക്കും. ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി, ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍ സെക്രട്ടറി ജിതീഷ് ജോസ്, എരുവേശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.ഐസക് ജോസഫ്, നടുവില്‍ ഗ്രാപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ബാലന്, പൊട്ടന് പ്ലാവ് സെന്റ്ജോസഫ് ചര്‍ച്ച് വികാരി ഫാദര്‍ ബൈജു പൂത്തോട്ടല്‍ എന്നിവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: