ഉളിക്കല്‍: വയത്തൂര് യുപി സ്കൂളില്‍ കര്‍ഷകദിനം സമുചിതമായി ആചരിച്ചു. ആദ്യകാല കര്ഷകന് കാനാട്ട് കുഞ്ഞേട്ടനെ ചടങ്ങില്‍ പ്രധാനാധ്യാപകന് ടി ജെ ജോര്‍ജ് പൊന്നാടയണിയിച്ച് ആദരിച്ചു . കുട്ടികളുടെ സ്നേഹോപഹാരവും കൈമാറി. പുതു തലമുറയില്‍ കര്‍ഷകരോടുള്ള അവഗണനയും, കൃഷിയോടുള്ള താല്പര്യക്കുറവും മലയാളികളെ നിത്യ രോഗികളാക്കിയെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് കുഞ്ഞേട്ടന് പറഞ്ഞു. പ്രധാനാധ്യാപകന് ടി.ജെ ജോര്‍ജ് അധ്യക്ഷത വഹിച്ചു. ഷാന്റി ജോസ്, സൗമ്യാ ബിനു,ജോണിക്കുട്ടി ജോസഫ് എന്നിവര്‍ സംസാരിച്ചു. വീട്ടില്‍ ഒരു പച്ചക്കറി തോട്ടം പദ്ധതിയുടെ ഭാഗമായി കുട്ടികള്‍ക്ക് നല്കിയ പച്ചക്കറി വിത്ത് ഉപയോഗിച്ച് കൃഷി നടത്തി വിളയിച്ച പച്ചക്കറി നാലാം ക്ലാസിലെ കുട്ടിക്കര്ഷകന് അദേവ് അനീഷ് അദ്ധ്യാപിക സി.ജെ മോളിക്ക് നല്കി. കുഞ്ഞേട്ടനുമായി കുട്ടികള്‍ തങ്ങളുടെ സംശയങ്ങളും കൃഷിയിലെ നൂതന മാര്‍ഗ്ഗങ്ങളും ചോദിച്ചറിഞ്ഞു. തുടര്‍ന്ന് കര്‍ഷക ദിനത്തെക്കുറിച്ച് ക്ലാസ്സുകളും നടത്തപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: