നെടുങ്കണ്ടം: നെടുങ്കണ്ടം സപ്ലൈക്കോയില്‍ നിന്ന് വാങ്ങിയ വെളിച്ചെണ്ണയില്‍ മെഴുകുപോലുള്ള കട്ടിയുള്ള തരികള്‍ കണ്ടെത്തി. പെരുമ്പുഴയില്‍ പ്രസാദ് എന്നയാളാണ് പരാതിയുമായി സപ്ലൈക്കോയില്‍ എത്തിയത്. മുമ്പും പല തവണ ഈ പ്രശ്നം ഉണ്ടായിട്ടുണ്ടെന്നും ഇതിനെകുറിച്ച് പരാതി നല്കിയാലും യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. സംഭവത്തില്‍ ഫുഡ് ആന്‍ഡ് സേഫ്റ്റി ഡിപ്പാര്‍ട്ട്മെന്റില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് പ്രസാദ് പറഞ്ഞു.
അര കിലോയുടെ ഒരുപായ്ക്കറ്റ് വെളിച്ചെണ്ണയില്‍ 50 ഗ്രാമോളം ഇതുപോലുള്ള തരികള്‍ കണ്ടെത്തി.പരാതികളെ തുടര്‍ന്ന് ഫുഡ് ആന്‍ഡ് സേഫ്റ്റി ഡിപ്പാര്‍ട്ട്മെന്റ് ലാബില്‍ ടെസ്റ്റ് നടത്തിയതാണെന്നും ഇത് മെഴുകല്ലെന്നുമാണ് അധികൃതര്‍ അറിയിച്ചത്. എന്നാല്‍ വെളിച്ചെണ്ണയില്‍ കണ്ടെത്തുന്നത് എന്താണെന്ന് വ്യക്തമാക്കുന്നുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: