ചെറുതോണി: ഓട്ടോറിക്ഷയില്‍ വില്‍പ്പനക്കായി കൊണ്ടുപോയ അഞ്ച് ലിറ്റര്‍ വാറ്റുചാരായം ഇടുക്കി പോലീസ് പിടികൂടി. ഓട്ടോറിക്ഷാ ഡ്രൈവര്‍ മണിയാറന്‍കുടി സ്വദേശി തൊട്ടിയില്‍ ജിന്‍സ് (32)നെയാണ് ഇടുക്കി എസ്ഐ ടി.സി മുരുകന്, അഡീഷണല്‍ എസ്ഐ രഘുവരന് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് മണിയാറന്‍കുടി നെല്ലിപ്പുഴക്കവല റോഡില്‍ നടത്തിയ വാഹനപരിശോധനയ്ക്കിടയിലാണ് പ്രതിയും ഓട്ടോയും പിടിയിലായത്. കൊക്കരക്കുളത്തിന് സമീപമുള്ള വനത്തിനുള്ളില്‍ വന്‍തോതില്‍ ചാരായം വാറ്റി വില്‍പ്പന നടത്തുന്നുണ്ടെന്ന് രഹസ്യവിവരം കിട്ടിയതിനെത്തുടര്‍ന്ന് കഴിഞ്ഞ രണ്ടാഴ്ച്ചയായി ഇയാള്‍ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: