ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടി നടത്തുന്നത് സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് കൈയറ്റമാണെന്ന് ബിഡിജെഎസ് ജനറല്‍ സെക്രട്ടറി ടി.വി. ബാബു ആരോപിച്ചു. ബിഡിജെഎസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തോമസ് ചാണ്ടിയുടെ ഉടമസ്ഥയിലുള്ള ലേക് പാലസ് റിസോര്‍ട്ടിലേക്കു നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സംസ്ഥാന ജനറല്‍ സെക്രട്ടറി വി. ഗോപകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറിമാരായ ബി. സുരേഷ്ബാബു, അഡ്വ. സിനില്‍ മുണ്ടപ്പള്ളി, സന്തോഷ് ശാന്തി, അഡ്വ. രാജേഷ് ചന്ദ്രന്, ബിഡിവൈഎം ജില്ലാ പ്രസിഡന്റ് സതീഷ് കായംകുളം തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: