ചേര്‍ത്തല: സംസ്ഥാനം മാറിമാറി ഭരിച്ച ഇടത്, വലത് സര്‍ക്കാരുകള്‍ ഗവ. താലൂക്ക് ആശുപത്രിയുടെ വികസനത്തിന് കാര്യമായ സഹായങ്ങള്‍ നല്‍കിയിട്ടില്ലെന്നും ഈസ്ഥിതി മാറണമെന്നും മുന്‍ കേന്ദ്ര പ്രതിരോധമന്ത്രി എ.കെ ആന്റണി. ആശുപത്രിയില്‍ എംപി ഫണ്ടില്‍ പെടുത്തി നിര്‍മിച്ച ഡയാലിസിസ് യൂണിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനപ്രതിനിധികള്‍ നല്കുന്ന ഫണ്ട് ഉപയോഗിച്ചുള്ള വികസനം മാത്രമാണ് കാലങ്ങളായി ആശുപത്രിയില്‍ നടക്കുന്നത്. ഇതിന് മാറ്റം വരുത്താന്‍ സര്‍ക്കാരിന്റെ ഇടപെടലുണ്ടാകുകയും ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുകയും ചെയ്യണം. സര്‍ക്കാര്‍ ആശുപത്രികളുടെ അടിസ്ഥാന സൗകര്യ മെച്ചപ്പെടുത്തുന്നത് നാടിന്റെ പുരോഗതിക്ക് അത്യന്താപേക്ഷിതമാണ്.
ആശുപത്രിയിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ സഹായം തേടാന്‍ ആവശ്യമായത് ചെയ്യും. ആശുപത്രി വികസനത്തില്‍ രാഷ്ട്രീയം വേണ്ട. ഡയാലിസിസ് സെന്ററില്‍ അഞ്ച് യൂണിറ്റ് കൂടി തുടങ്ങാന്‍ 50 ലക്ഷം രൂപ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. കെ.സി വേണുഗോപാല്‍ എംപി അദ്ധ്യക്ഷനായി. ഡയാലിസിസ് ചാരിറ്റി കൂപ്പണ്‍ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: