ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളേജിലെ ദന്തല്‍ വിഭാഗത്തില്‍ പുതുതായി നിര്‍മ്മിച്ച റെസിഡന്റ്സ് ഹോസ്റ്റലുകളുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 5ന് നടക്കും. പുരുഷന്മാര്ക്കുള്ള ഹോസ്റ്റല്‍ മന്ദിരത്തിന്റെ ഉദ്ഘാടനം മന്ത്രി കെ.കെ.ശൈലജയും വനിതാഹോസ്റ്റലിന്റെ അനക്സ് മന്ദിരം ഉദ്ഘാടനം മന്ത്രി ജി.സുധാകരനും നിര്‍വ്വഹിക്കും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ അദ്ധ്യക്ഷനാകും. ജോസ്.കെ.മാണി എംപി, സുരേഷ് കുറുപ്പ് എംഎല്‍എ, കളക്ടര്‍ സി.എ.ലത, വി.എന്‍.വാസവന്, മുന്ഡസിപ്പല് ചെയര്‍പേഴ്സണ്‍ ഡോ.പി.ആര്.സോന എന്നിവര്‍ സംബന്ധിക്കും.
സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമുള്ള പി.ജി.വിദ്യാര്‍ത്ഥികള്‍ക്കായി 64 സ്റ്റുഡിയോ അപ്പാര്‍ട്ടുമെന്റുകളാണ് ഉള്ളത്. 72 വനിതാ വിദ്യാര്‍ത്ഥികള്‍ക്കും താമസിച്ച് പഠിക്കുവാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. കേരളത്തില്‍ സര്‍ക്കാര്‍ മേഖലയിലുള്ള ഡന്റല്‍ കോളേജുകളില്‍ ഹോസ്റ്റല്‍ സൗകര്യം പോലുമില്ലാത്ത സാഹചര്യത്തില്‍ കോട്ടയം ഡന്റല്‍ കോളേജിന്റെ ഈ നേട്ടത്തിന് പിന്നില്‍ മുന്‍പ്രിന്‍സിപ്പല്‍ ഡോ.ജോര്‍ജ്ജ് വര്‍ഗീസാണെന്ന് പ്രിന്‍സിപ്പാള്‍ ഡോ.വി.ടി.ബീന പറഞ്ഞു. രണ്ട് മന്ദിരങ്ങള്‍ക്കുമായി അഞ്ചേകാല്‍ കോടിരൂപ ചെലവഴിച്ചാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: