ചാവക്കാട്: ചേറ്റുവ പുഴയില്‍ നിന്ന് മണല്‍ കടത്തിയതിന് രണ്ട് പേരെ കോസ്റ്റല്‍ പോലീസും,ചാവക്കാട് പോലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തു.വഞ്ചിയും കസ്റ്റഡിയിലെടുത്തു.ചേറ്റുവ കടവ് മന്നത്ത് വീട്ടില്‍ സുബ്രമണ്യന്‍(51 ),വെങ്കിടങ് പാടൂര്‍ മന്നത്ത് വീട്ടില്‍ ബാബു (32 )എന്നിവരെയാണ് കോസ്റ്റല്‍ സി.ഐ.സി. ആര്.അശോകന്,ചാവക്കാട് എസ്.ഐ.എം.കെ.രമേശ്,സിപിഒ സാജന്,വിബിന് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
ഇന്നലെ പുലര്‍ച്ചെ നാലോടെയാണ് സംഭവം.ചേറ്റുവ പുഴയില്‍ മുനക്കകടവ് ഐസ് പ്ലാന്റിന്റെ ഭാഗത്ത് നിന്ന് വഞ്ചിയില്‍ മണല്‍ കയറ്റി കൊണ്ട് പോകുന്നതിനിടെയാണ് ഇരുവരെയും പിടികൂടിയത്.മേഖലയില്‍ പുഴയില്‍ നിന്നുള്ള മണല്‍ കടത്ത് നേരത്തെ വ്യാപകമായതിനെ തുടര്‍ന്ന്,ജനകിയ സ്ക്വാഡ് രൂപീകരിച്ചിരുന്നു.കോസ്റ്റല്‍ പോലീസ് സ്റ്റേഷന്റെ തൊട്ടരികില്‍ നിന്നാണ് വഞ്ചിയില്‍ മണലെടുത്തിരുന്നത്.കോസ്റ്റല്‍ പോലീസ് പട്രോളിങ് ശക്തമാക്കിയതായി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: