തിരുവനന്തപുരം: സെന്റര്‍ ഫോര്‍ ഇന്നൊവേഷന് ഇന്‍ സയന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്‍ കല്ലിയൂര്‍ ഗ്രാമ പഞ്ചായത്തുമായി സഹകരിച്ച് 19,20 തീയതികളില്‍ പുന്നമൂട് ഗവണ്മെന്റ് മോഡല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ‘കല്ലിയൂര്‍ ചക്ക ഫെസ്റ്റ് 2017’ സംഘടിപ്പിക്കുന്നു. പ്രദര്‍ശനത്തിനും വില്പ്പനയ്ക്കുമായി ഇരുനൂറിലധികം വൈവിധ്യമാര്‍ന്ന ചക്ക ഉത്പന്നങ്ങള്‍ ഫെസ്റ്റില്‍ അണിനിരത്തും. കൂടാതെ, രണ്ട് ദിവസങ്ങളായുള്ള ഫെസ്റ്റിന്റെ ഭാഗമായി ചക്കയേയും അവ ഉപയോഗിക്കുന്നതിന്റെ ഗുണഫലങ്ങളെക്കുറിച്ചുമുള്ള പ്രദര്‍ശനവും സംഘടിപ്പിക്കും. കല്ലിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആര് ജയലക്ഷ്മിയുടെ അധ്യക്ഷതയില്‍ ആരംഭിക്കുന്ന ഫെസ്റ്റിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം വി ലതാകുമാരി നിര്‍വ്വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: