കോട്ടയം: സംസ്ഥാനത്തെ ഒരു വിഭാഗം സ്വകാര്യ ബസുടമകള്‍ ആഹ്വാനം ചെയ്ത പണിമുടക്ക് ആരംഭിച്ചു. ചാര്‍ജ് വര്‍ധനവ് ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് സമരം.
പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് കോണ്‍ഫെഡറേഷന്റെ ആഭിമുഖ്യത്തിലാണ് സൂചനാ സമരം നടത്തുന്നത്. ഓള് കേരള ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് കോ-ഓഡിനേഷന്‍ കമ്മിറ്റി സമരത്തില്‍ പങ്കെടുക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: