കോട്ടയം: മാതൃഭൂമി ദിനപത്രത്തിലെ മുന്‍ ഡെപ്യൂട്ടി എഡിറ്റര്‍ കെ.ജി. മുരളീധരന് നായര്‍ (65) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച രാവിലെ 10.30നു മണിമല കടയനിക്കാടുള്ള വീട്ടുവളപ്പില്‍. ഏറെക്കാലമായി അസുഖ ബാധിതനായിരുന്നു.
കേരള പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാന പ്രസിഡന്റ്, കേരള പ്രസ് അക്കാദമി വൈസ് ചെയര്മാന് എന്നി നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിനുള്ള തോപ്പില്‍ രവി അവാര്‍ഡ്, മികച്ച റിപ്പോര്‍ട്ടിനുള്ള കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ഭാര്യ: റിട്ടയേര്‍ഡ് അധ്യാപിക ഷീല. മക്കള്‍-നന്ദു, മീര.
പ്രതികരിക്കാൻ ഇവിടെ എഴുതുക: