ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി ഉള്ക്കൊള്ളാനാകാത്തതിനാലാണു ബിജെപിയ്ക്കും ആര്‍എസ്എസിനുമെതിരെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പരസ്യ പ്രസ്താവനകള്‍ നടത്തുന്നതെന്ന് ബിജെപി നേതാവ് ജി.വി.എല്‍. നരസിംഹ റാവു. മാധ്യമശ്രദ്ധ പിടിച്ചു പറ്റാനാണ് രാഹുല്‍ ഇത്തരത്തില്‍ ശ്രമിക്കുന്നതെന്നും നരസിംഹ റാവു പറഞ്ഞു.
രാഷ്ട്രീയത്തെക്കുറിച്ചും ഭരണനിര്വഹണത്തെക്കുറിച്ചുമുള്ള രാഹുല്‍ ഗാന്ധിയുടെ ധാരണ ദയനീയമാണ്. അറിവില്ലാതെ നടത്തുന്ന ഇത്തരം പ്രസ്താവനകള്‍ അദ്ദേഹത്തിന്റെ ഭാവിയെ കുറച്ചുകാണിക്കുന്നുവെന്നും റാവു കൂട്ടിച്ചേര്‍ത്തു.
അതേസമയം, ആര്‍എസ്എസിനെ വിമര്‍ശിക്കുന്ന രാഹുലിനെതിരെ ബിജെപി നേതാവ് എസ്. പ്രകാശും രംഗത്തെത്തി. സംഘടനയ്ക്കെതിരെ എന്തെങ്കിലും പരാമര്‍ശം നടത്തുന്നതിനു മുന്‍പ് രാഹുല്‍ ആര്‍എസ്എസിന്റെ ചരിത്രം വായിക്കണം. രാജ്യസ്നേഹം എന്താണെന്നോ ആര്‍എസ്എസ് നടത്തിയ ത്യാഗങ്ങള്‍ എന്താണെന്നോ രാഹുലിന് അറിയില്ല. പരാമര്‍ശങ്ങള്‍ നടത്തുന്നതിനു മുന്‍പ് രാഹുല്‍ ചരിത്രം പഠിക്കണം പ്രകാശ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: