തിരുവനന്തപുരം: പി.സി.ജോര്‍ജ് എംഎല്‍എയുടെ പ്രസ്താവനയില്‍ ദുഃഖവും അമര്‍ഷവുമുണ്ടെന്ന് കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടി. വനിതാ കമ്മീഷന് മുമ്പാകെയാണ് നടി ഇക്കാര്യം പറഞ്ഞത്.
പി.സി. ജോര്‍ജിന്റെ നിരന്തരമായ പ്രസ്താവന തുടരുന്നത് ഏറെ വേദനിപ്പിക്കുന്നുണ്ട്. ജനപ്രതിനിധിയില്‍ നിന്ന് ഇത്തരം പരമാര്‍ശം പ്രതീക്ഷിച്ചില്ലെന്നും നടി പറഞ്ഞു.
നടിക്കെതിരായ പരാമര്‍ശങ്ങളുടെ പേരില്‍ പി.സി.ജോര്‍ജിനെ സ്പീക്കര്‍ പി. ശ്രീരാകൃഷ്ണനും വിമര്‍ശിച്ചിരുന്നു. എംഎല്‍എയുടെ പരാമര്‍ശങ്ങള്‍ മനുഷ്യത്വ രഹിതമാണ്. ഉന്നത പദവിയില്‍ ഇരിക്കുന്നവര്‍ നിരുത്തരവാദപരമായി പെരുമാറരുതെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ സ്പീക്കര്‍ പറഞ്ഞിരുന്നു.
അതേസമയം, പി. സി ജോര്‍ജിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ സിനിമയിലെ വനിതാ കൂട്ടായ്മ നല്കിയ പരാതി സ്പീക്കറിന്റെ പരിഗണനയിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: