സാഗര്‍: ഉന്നത ജാതിക്കാരന്റെ വീട്ടില്‍ ജോലിക്ക് പോകാന്‍ വിസമ്മതിച്ച ദളിത് യുവതിയുടെ മൂക്ക് മുറിക്കുകയും ഭര്‍ത്താവിനെ മര്‍ദ്ദിക്കുകയും ചെയ്തു. മധ്യപ്രദേശിലെ സാഗറില്‍ ജാനകീഭായ് എന്ന യുവതിയാണ് ആക്രമണത്തിന് ഇരയായത്. ജാനകിയുടെ ഭര്‍ത്താവ് രാഘവേന്ദ്രയ്ക്ക് മര്‍ദ്ദനമേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
മധ്യപ്രദേശ് സ്വദേശിയായ നരേന്ദ്ര സിംഗും പിതാവ് സാഹബ് സിംഗുമാണ് യുവതിയെയും ഭര്‍ത്താവിനെയും ആക്രമിച്ചത്. തിങ്കളാഴ്ച മുതല്‍ വീട്ടില്‍ ജോലിയ്ക്കെത്തിയില്ലെന്ന് ആരോപിച്ചാണ് ഇവര്‍ യുവതിയുടെ മൂക്ക് മുറിച്ചതെന്ന് പോലീസ് വ്യക്തമാക്കി. ജാനകീബായ് എന്ന യുവതിയാണ് ആക്രമണത്തിനിരയായത്. ആക്രമത്തെ തുടര്‍ന്ന് യുവതിയെ ഭര്‍ത്താവ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ച വനിതാ കമ്മീഷന് നടത്തിയ അദാലത്തില്‍ എത്തി യുവതി പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് സംഭവം പുറം ലോകമറിഞ്ഞത്. സംഭവത്തെ തുടര്‍ന്ന് വനിതാ കമ്മീഷന് കേസ് എടുത്തു. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായും മെഡിക്കല്‍ റിപ്പോര്‍ട്ട് ലഭിച്ച ഉടന്‍ തന്നെ കുറ്റവാളികളെ അറസ്റ്റ് ചെയ്യുമെന്നും പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: