മെല്‍ബണ്‍: ഇന്ത്യക്കെതിരായ ഏകദിന-ട്വന്റി-20 പരമ്പരയ്ക്കുള്ള ഓസ്ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു. ഏറെക്കാലമായി ടീമിന് പുറത്തായിരുന്ന ജെയിംസ് ഫോക്നോറുടെ തിരിച്ചുവരവാണ് ടീമിലെ പ്രധാന മാറ്റം. വെറ്ററന്‍ പേസര്‍ നഥാന്‍ കോള്‍ട്ടര്‍നൈലും ടീമില്‍ ഇടം നേടി. ഇടംകൈയന്‍ പേസ് ബൗളര്‍ ജേസണ്‍ ബെഹ്റന്‍ഡോര്‍ഫ് ആണ് ടീമിലെ പുതുമുഖം.
അതേസമയം, ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ കളിച്ച മിച്ചല്‍ സ്റ്റാര്‍ക്ക്, ക്രിസ് ലിന്, മോയിസ് ഹെന്റിക്കസ്, ജോണ്‍ ഹേസ്റ്റിംഗ്സ്, ജെയിംസ് പാറ്റിന്സണ് എന്നിവര്‍ ടീമില്‍ ഇടം നേടിയിട്ടില്ല. പരിക്കാണ് സ്റ്റാര്‍ക്കിനെയും ലിന്നിനെയും ഒഴിവാക്കാന്‍ കാരണം. ട്വന്റി-20 പരമ്ബരയ്ക്കുള്ള ടീമില്‍ നിന്ന് പേസ് ബൗളര്‍ ജോഷ് ഹേസല്‍വുഡിനെയും ഒഴിവാക്കിയിട്ടണ്ട്.
വെറ്ററന്‍ ഓള് റൗണ്ടര്‍ ഡാന്‍ ക്രിസ്റ്റ്യനും വിക്കറ്റ് കീപ്പര്‍ ടിം പ്യെനും ട്വന്റി-20 ടീമില്‍ ഇടം നേടിയതാണ് മറ്റൊരു പ്രത്യേകത. സെപ്റ്റംബര്‍ 17 മുതല്‍ ഒക്ടോബര്‍ 11 വരെ ഇന്ത്യയില്‍ അഞ്ച് ഏകദിനങ്ങളും മൂന്ന് ട്വന്റി-20യിലുമാണ് ഓസീസ് കളിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: