ന്യൂദല്‍ഹി: വിമാനക്കമ്പനിയായ ഇന്‍ഡിഗോ എന്ജിന് തകരാറിനെ തുടര്‍ന്ന് 13 വിമാനങ്ങള്‍ റദ്ദാക്കി. 84 സര്‍വീസുകള്‍ ഇതുമൂലം തടസ്സപ്പെടും. എയര്‍ബസ് നിയോ എയര്‍ക്രാഫ്റ്റിലെ എന്ജിനുകള്ക്കാണു തകരാര്‍ കണ്ടെത്തിയത്.
അതേസമയം, എന്‍ജിനുകള്‍ ഒരു വര്‍ഷം പോലും തികയാതെ നശിക്കുന്നതില്‍ ഇന്‍ഡിഗോ ആശങ്ക രേഖപ്പെടുത്തി. ഒട്ടേറെ വിമാനങ്ങളുടെ എന്‍ജിനുകള്‍ മാറ്റേണ്ടതായിട്ടുണ്ട്. ഇവയ്ക്കൊന്നും ആവശ്യമായ സ്പെയര്‍ പാര്‍ട്ടുകള്‍ ലഭിക്കാത്തതും സ്ഥിതി ഗുരുതരമാക്കുന്നു. വിമാനത്തിന്റെ സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കേണ്ടി വരുന്നതില്‍ തങ്ങള്‍ ആശങ്കാകുലരാണെന്ന് ഇന്‍ഡിഗോ പ്രസിഡന്റ് അദിത്യ ഘോഷ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: