ന്യൂദല്‍ഹി: ദല്‍ഹി ഉത്തര ഗുരുവായൂരപ്പന് ക്ഷേത്രത്തില്‍ നാളെ വൈകീട്ട് 7:30നു ഉത്സവം കൊടിയേറും. ആഘോഷങ്ങളുടെ ഭാഗമായി ഇന്നലെ ലക്ഷാര്‍ച്ചനയും കളഭാഭിഷേകവും നടന്നു. ക്ഷേത്ര തന്ത്രി പുലിയന്നൂര്‍ അനുജന് നാരായണന് നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മികത്വത്തിലാണ് ചടങ്ങുകള്‍ നടക്കുക. ചെര്‍പ്പുളശ്ശേരി ഹരിദാസ് പൊതുവാള് ഉത്സവ ചടങ്ങുകളുടെ ഭാഗമായ വാദ്യമേളങ്ങള്‍ക്കു നേതൃത്വം നല്‍കും.
ഉത്സവത്തോടനുബന്ധിച്ചു വിശേഷാല്‍ ഉദയാസ്തമന പൂജ, പ്രാസാദശുദ്ധി കലശപൂജ, ബിംബശുദ്ധി കലശപൂജ, വിശേഷാല്‍ ആയില്യ പൂജ, ഉത്സവബലി, പള്ളിവേട്ട, ആറാട്ട്, പുഷ്പാഭിഷേകം എന്നിവ ഉണ്ടാവും. ഗുരുവായൂരപ്പനുവേണ്ടി പരികലശാഭിഷേകവും ബ്രഹ്മകലശാഭിഷേകവും ചോറ്റാനിക്കര ഭഗവതിക്കും ശിവനും വേണ്ടി മഹാകലശാഭിഷേകവും നടത്തും.
വിവിധ കരക്കാരുടെ സഹകരണത്തോടെയാണ് ഉത്സവം നടത്തുക. കേരളത്തിലെ പ്രമുഖ കലാകാരന്മാര് അവതരിപ്പിക്കുന്ന കലാ സാംസ്കാരിക പരിപാടികള്‍ അരങ്ങേറും. ക്ഷേത്ര ഭാരവാഹികളായ ആര്‍ഷ ധര്‍മ്മ പരിഷദ് ആണ് തിരുവുത്സവത്തിന് നേതൃത്വം വഹിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: