ഭാരത് ഭാരതിയുടെ ഓണാഘോഷം നടന്നു

Friday 18 August 2017 7:21 pm IST

മുംബൈ: ഭാരത് ഭാരതിയുടെ ഓണാഘോഷ പരിപാടികള്‍ ബോറിവില്ലിയില്‍ നടന്നു. മുംബൈയിലെ ബാലഗോകുലങ്ങളുടെ ശോഭായാത്രയും കലാപരിപാടികളും ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി. ഡോ. ഹരിവാസുദേവ്, ആര്‍.എസ്.എസ് ഭാരവാഹികളായ സതീഷ്, സുരേഷ് ഭഗേറിയ, വിലാസ് ഭഗവത്, സുശീല്‍, സുരേഷ് ബാബു, ബോറിവില്ലി എം.പി ഗോപാല്‍ ഷെട്ടി എന്നിവര്‍ നേതൃത്വമേകി. കേരള പ്രാന്ത ബൗദ്ധിക് പ്രമുഖ് കെ. പി രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷകനായിരുന്നു. ഡോക്ടര്‍ജി ആഹ്വാനം ചെയ്ത ഹിന്ദുരാഷ്ട്ര സിദ്ധാന്തം സംഘപ്രവര്‍ത്തകര്‍ തങ്ങളുടെ ആത്യന്തിക ലക്ഷ്യമായി കാണുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കുടുംബ ബന്ധങ്ങളിലുണ്ടാകുന്ന ശൈഥില്യങ്ങളെ ബാലഗോകുലം പോലുളള സാംസ്‌കാരിക സംഘടനകള്‍ക്ക് മാറ്റിയെടുക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭാരത് ഭാരതി പ്രമുഖ് ഏ.ആര്‍ ഗോകുല്‍ ദാസ് അദ്ധ്യക്ഷത വഹിച്ചു. സഹപ്രമുഖ് രാജേന്ദ്രന്‍ സ്വാഗതവും ഹരീഷ് നന്ദിയും പറഞ്ഞു. കേരളത്തിലെ സംഘപരിവാര്‍ ബലിദാനികള്‍ക്കുവേണ്ടി പ്രസിദ്ധീകരിച്ച സോവനീര്‍ ആഹുതിയുടെ പ്രകാശനവും നടന്നു.