പനാജി: ഇന്ത്യയില്‍ ബ്രിട്ടീഷുകാര്‍ക്ക് പാദസേവ ചെയ്തവര്‍ ബിജെപിക്കെതിരെ രംഗത്ത്. പാനാജിയിലെ ബിഷപ്പ് ഹൗസ് പ്രസിദ്ധീകരിക്കുന്ന മാഗസിനാണ് എന്‍ഡിഎ സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.
ഇന്ത്യയില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ ജര്‍മനിയിലെ നാസികളുടേതിന് തുല്യമായ ഭരണമാണ് നടത്തുന്നതെന്നാണ് ഗോവയിലെ ക്രിസ്ത്യന്‍ പ്രസിദ്ധീകരണത്തിന്റെ ആക്ഷേപം. ഈ ചര്‍ച്ച് മാഗസിനില്‍ ബിജെപി ഭരണത്തെ നാസികളോട് ഉപമിച്ചിരിക്കുന്നു. അഭിഭാഷകനായ ഡോ.എഫ്.ഇ. നൊരോഞ്ഞയാണ് ലേഖനം എഴുതിയത്.
ദേശവ്യാപകമായി പടര്‍ന്നുക്കൊണ്ടിരിക്കുന്ന ഫാസിസത്തിന് തടയിടാന്‍ വര്‍ഗീയ ശക്തികള്‍ക്കെതിരായി വോട്ട് രേഖപ്പെടുത്താനും ഇയാള്‍ ലേഖനത്തില്‍ ആവശ്യപ്പെടുന്നു. ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ക്കെതിരെയും പരോക്ഷ വിമര്‍ശനമുണ്ട്. ലേഖനത്തിലുടനീളം ബിജെപിക്കും സര്‍ക്കാരിനുമെതിരെ കലിതുള്ളുന്നുണ്ട്.
അതേസമയം ലേഖനത്തെക്കുറിച്ച് പ്രതികരിക്കാന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ വിസ്സമതിച്ചു. നിങ്ങള്‍ ജര്‍മ്മനിയുടെ ചരിത്രം പഠിക്കുകയാണെങ്കില്‍ വൈരുദ്ധ്യം മനസ്സിലാക്കാമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: