മുഹമ്മ: ഇരട്ടലക്ഷം വീടിന്റെ ഇടഭിത്തി ഇടിഞ്ഞുവീണ് വിദ്യര്‍ത്ഥിക്ക് പരിക്ക്. മറ്റുള്ളവര്‍ വീടിന് വെളിയിലായിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. മണ്ണഞ്ചേരി പഞ്ചായത്ത് 14-ാം വാര്‍ഡില്‍ ആപ്പൂര് ലക്ഷംവീട്ടിലെ ഇരട്ടലക്ഷം വീടുകളിലൊന്നിന്റെ ഇടഭിത്തിയാണ് തകര്‍ന്നുവീണത്. വീട്ടുടമ സാദിഖിന്റെ മകന് പ്ലസ്വണ് വിദ്യാര്‍ത്ഥിയായ ഇര്ഫാന്(17)ന് സാരമായി പരിക്കേറ്റു. വീട്ടിലുണ്ടായിരുന്ന മാതാവും മറ്റ് സഹോദരങ്ങളും ഈ സമയം പുറത്തായിരുന്നു. പഠിച്ചുകൊണ്ടിരുന്ന ഇര്‍ഫാന്റെ കൈക്കും കാലിനുമാണ് പരിക്കേറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: