കോട്ടയം: സ്വകാര്യ ബസ് സമരം ജില്ലയില്‍ പൂര്‍ണ്ണം. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബസ്സുടമകള്‍ ഇന്നലെ നടത്തിയ സൂചനാ പണിമുടക്ക് ജനങ്ങളെ സാരമായി ബാധിച്ചു. ടാക്സികള്‍, ഓട്ടോ റിക്ഷകള്‍, സ്വകാര്യ വാഹനങ്ങള്‍ എന്നിവയെ ആശ്രയിച്ചാണ് ജനങ്ങള്‍ യാത്ര ചെയ്യ്തത്. പൊതുവേ യാത്രാക്ലേശം അനുഭവിക്കുന്ന പടിഞ്ഞാറന്‍ മേഖലയെ സമരം കാര്യമായി ബാധിച്ചു.
വാനുകളും ജീപ്പുകളും സമാന്തര സര്‍വ്വീസ് നടത്തി. ജില്ലയില്‍ കെഎസ്ആര്‍ടിസി 86 അധിക സര്‍വ്വീസ് നടത്തി. ചേര്‍ത്തല, മെഡിക്കല്‍ കോളേജ്, പരിപ്പ്, കാവാലം എന്നി സ്ഥലങ്ങളിലേക്ക് കൂടുതല്‍ സര്‍വ്വീസ് നടത്തിയതായി ജില്ല ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. കെഎസ്ആര്‍ടിസി ബസുകളില്‍ നല്ല തിരക്ക് അനുഭവപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: