പൊന്‍കുന്നം: നടപ്പാതയിലെ ഓടയ്ക്കു മുകളില്‍ മൂടിയില്ലാത്തതിനാല്‍ കാല്‍നടക്കാര്‍ അപകടത്തില്‍പെടുന്നതു പതിവായി. ദേശീയപാത 183ല്‍ മിനി സിവില്‍ സ്റ്റേഷന് എതിര്‍വശം വ്യാപാര സ്ഥാപനങ്ങള്‍ക്കു മുന്‍വശത്താണ് അപകടകരമായവിധം നടപ്പാതയുള്ളത്. രണ്ടു വര്‍ഷം മുന്‍പാണ് പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന ഹൈവേയുടെ ഓരത്തു നടപ്പാത നിര്‍മിച്ചത്. എന്നാല്‍, ഇതുവരെ നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടില്ല. നടപ്പാത തുറന്നു കിടക്കുന്നത് വ്യാപാര സ്ഥാപനങ്ങളില്‍ കയറിയിറങ്ങുന്നവര്ക്കും നടപ്പാതയിലൂടെ കടന്നു പോകുന്നവര്‍ക്കും ദുരിതമായിരിക്കുകയാണ്. മൂടിയില്ലാത്തതിനാല്‍ ഓടയിലൂടെ ഒഴുകുന്ന അഴുക്ക് വെള്ളത്തിന്റെ ദുര്‍ഗന്ധവും സമീപത്തെ വ്യാപാരസ്ഥാപനങ്ങളെ ദുരിതത്തിലാക്കി. ഓട മൂടണമെന്ന ആവശ്യം ശക്തമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: